തിരുവനന്തപുരം: നിലപാട് തിരുത്താത്തിടത്തോളം ശശി തരൂരിനെ തിരുവനന്തപുരത്തെ ഒരു പാര്‍ട്ടിപരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് കെ. മുരളീധരന്‍.
തരൂരിന്റെ കാര്യം കേരളത്തിലെ കോണ്‍ഗ്രസ് വിട്ടതാണെന്നും അദ്ദേഹത്തിനെതിരേ നടപടി വേണോ വേണ്ടയോ എന്ന് ദേശീയനേതൃത്വം തീരുമാനിക്കട്ടെയെന്നും കെ മുരളീധരന്‍ പറഞ്ഞു. തരൂര്‍ ഇപ്പോള്‍ തങ്ങളുടെ കൂട്ടത്തിലുള്ളതായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, തരൂരിനെ വിമര്‍ശിച്ച് ആര്‍എസ്പി നേതാവും കൊല്ലം എംപിയുമായ എന്‍ കെ പ്രേമചന്ദ്രന്‍ രംഗത്തെത്തി. എന്താണ് പാര്‍ട്ടി എന്ന് ശശി തരൂര്‍ മനസ്സിലാക്കണമെന്നും രാജ്യതാല്‍പര്യവും പാര്‍ട്ടി താല്‍പര്യവും ഒന്നാകണമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയുടെ രാഷ്ട്രീയ സിസ്റ്റത്തെക്കുറിച്ച് തരൂര്‍ ബോധവാനല്ല. തരൂര്‍ മറ്റൊരു മേഖലയില്‍നിന്ന് പാര്‍ട്ടിയില്‍ വന്ന ആളാണെന്നും താനടക്കം പാര്‍ട്ടിയുടെ താഴെത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് വന്നതാണെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.
















Discussion about this post