കേപ്ടൗണ്‍: സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യപ്രാതിനിധ്യം നല്കി ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റ്. പ്രസിഡന്റ് സിറില്‍ റാമപോസയുടെ പുതിയ തീരുമാനത്തിന് ലോകമെമ്പാടു നിന്നും കൈയ്യടി ഉയരുകയാണ്. 28 അംഗ മന്ത്രിസഭയില്‍ വനിതാ പ്രതിനിധികളാണ് പകുതി. വനിത മന്ത്രിമാരിലൊരാള്‍ പ്രതിപക്ഷ നേതാവാണെന്നതും ശ്രദ്ധേയമാണ്. പ്രതിപക്ഷ നേതാവായ ഗുഡ് പാര്‍ട്ടി നേതാവ് പട്രീഷ്യ ദെ ലിലിയെയാണ് പബ്ലിക് വര്‍ക്ക് മന്ത്രിയായി തെരഞ്ഞെടുത്തത്.
മെയ് 22ന് ശേഷം നെല്‍സണ്‍ മണ്ടേലയുടെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി അധികാരത്തിലെത്തിയതിന് പിന്നാലെ റാമഫോസയെ വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ 36 അംഗ മന്ത്രിസഭയിലെ അംഗബലം വെട്ടിക്കുറച്ച് 28 ആക്കിയിരുന്നു. അതേസമയം അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഡേവിഡ് മബുസയെയാണ് റാമപോസയുടെ ഡെപ്യൂട്ടിയായി തെരഞ്ഞെടുത്തത്. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
ഒക്ടോബറില്‍ എത്യോപന്‍ പ്രധാനമന്ത്രിയും തന്റെ മന്ത്രിസഭയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യ പ്രാതിനിധ്യം നല്‍കിയിരുന്നു. റുവാണ്ട മന്ത്രിസഭയിലും സ്ത്രീപുരുഷ അനുപാതം തുല്യമാണ്.
Discussion about this post