സാന്‍റിയാഗോ∙ അർജന്റീനയിലും ചിലിയിലും ഭൂചലനം അനുഭവപ്പെട്ടു. 7.4 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ഭൂചലനത്തെ തുടർന്ന് ചിലിയിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചിലിയിലെ തീരമേഖലയായ മഗല്ലനീസിൽ നിന്നു ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
മഗല്ലനീസിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും മാറി താമസിക്കാൻ ജനങ്ങൾക്ക് ചിലി പ്രസിഡന്‍റ് ഗബ്രിയേൽ ബോറിക് നിർദേശം നൽകി. ആളപായം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
അർജന്റീനയിലെ ഉസ്വായയിൽനിന്ന് 219 കിലോമീറ്റർ തെക്കാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
അതേസമയം, നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഇപ്പോൾ ലഭ്യമല്ല.















Discussion about this post