ഓക്സ്ഫോർഡ് ബിരുദദാന ചടങ്ങിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചതിന് പിന്നാലെ നേരിടേണ്ടി വന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ചൈനീസ് യുവതി. തന്റെ ഡിഗ്രി വ്യാജമാണെന്ന പേരിൽ നടക്കുന്ന ആരോപണങ്ങളിലാണ് കേറ്റ് സു വെൻസി എന്ന യുവതി മറുപടിയുമായി രംഗത്ത് വന്നത്.
വളരെ സ്റ്റൈലിഷായി വസ്ത്രങ്ങൾ ധരിക്കുന്നത് കൊണ്ടും താൻ സുന്ദരിയായതുകൊണ്ടുമാണ് സൈബർ ആക്രമണം നടക്കുന്നതെന്ന് കേറ്റു സു വെൻസി പറയുന്നു. തന്നെക്കണ്ടാൽ ഒരു പഠിപ്പിസ്റ്റിനേയോ ടോപ്പറേയോ പോലെ തോന്നുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് തന്റെ അക്കാദമിക് നേട്ടങ്ങൾ കള്ളമാണെന്ന് സോഷ്യൽ മീഡിയയിൽ ആരോപണം ഉയരുന്നതെന്നും യുവതി പറയുന്നു.
ഒരാൾ നന്നായി വസ്ത്രം ധരിച്ച് നന്നായി മേയ്ക്കപ്പിട്ട് സെൽഫികൾ സോഷ്യൽ മീഡിയയിലിട്ടാൽ അയാൾ പഠനത്തിൽ മോശമായിരിക്കുമെന്ന ധാരണയാണ് മാറേണ്ടതെന്നും യുവതി കൂട്ടിച്ചേർത്തു. തനിക്കെതിരായ ഇത്തരം തെറ്റായ ആരോപണങ്ങൾ കഴിഞ്ഞ ആറ് മാസത്തോളമായി തനിക്ക് വല്ലാതെ മനപ്രയാസമുണ്ടാക്കിയെന്ന് സു പറയുന്നു.
Discussion about this post