കാബൂള്‍ : കാബൂളിലെ കര്‍ത്തെ പര്‍വാന്‍ പ്രവിശ്യയിലുള്ള ഗുരുദ്വാരയില്‍ ഐഎസ് ഭീകരാക്രമണം. ഇന്ന് രാവിലെയോടെ ഗുരുദ്വാരയ്ക്കുള്ളിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ സുരക്ഷാ ജീവനക്കാരനുള്‍പ്പടെ രണ്ട് പേരെ വധിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം.
Afterwards, 2 explosions took place inside the complex, & some shops attached to Gurdwara caught fire. It is believed that at least 2 attackers are inside the Gurudwara complex and Taliban are trying to catch them alive. Exact number of fatalities is still not very clear: Sources
— ANI (@ANI) June 18, 2022
ഗുരുദ്വാരയില്‍ ഭക്തരുണ്ടായിരിക്കേയായിരുന്നു ആക്രമണം. നാശനഷ്ടങ്ങളെക്കുറിച്ച് ഇതുവരെ അറിയാന്‍ സാധിച്ചിട്ടില്ല. ഗുരുദ്വാരയ്ക്ക് സമീപമുള്ള തിരക്കേറിയ റോഡിലും സ്ഫോടനങ്ങളുണ്ടായതായാണ് വിവരം. ജനവാസമേഖലയായതിനാല്‍ നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടാകാമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
#WATCH | Afghanistan | Entire premises of Gurdwara Dashmesh Pita Sahib Ji, Karte Parwan, Kabul is set on fire. Sri Guru Granth Sahib ji and main darbar hall of the gurdwara is feared to be part of explosion: Sources
(Video Sources: Locals) pic.twitter.com/F6eTET2Eyl
— ANI (@ANI) June 18, 2022
ആക്രമണത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയ താലിബാന് സൈനികര്‍ക്ക് നേരെയും വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് അക്രമികളെ താലിബാന് സൈനികര്‍ വളഞ്ഞു. കുറഞ്ഞത് എട്ട് പേരെങ്കിലും ഇപ്പോഴും ഗുരുദ്വാരയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. ഭീകരരും താലിബാന് സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിയ വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് അറിയിച്ചു.
Discussion about this post