കാബൂള്‍ : അഫ്ഗാനില്‍ നിന്ന് യുഎസ് സേന പൂര്‍ണമായും പിന്‍വാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി താലിബാന് രംഗത്ത്. അഫ്ഗാനിസ്ഥാനിലെ താലിബാന്റെ വിജയം മറ്റ് അധിനിവേശ ശക്തികള്‍ക്കുള്ള പാഠമാണെന്ന് താലിബാന് വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു.
പൂര്‍ണമായും സ്വതന്ത്രമായെന്ന് ചൂണ്ടിക്കാട്ടി അഫ്ഗാനിസ്ഥാനെ അഭിനന്ദിച്ച സബിഹുല്ല ഈ വിജയം നമ്മുടേതാണെന്ന് ആവര്‍ത്തിച്ചു. കാബൂള്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്ന സബിഹുല്ല യുഎസും മറ്റ് രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നും എല്ലാവരുമായും സൗമ്യമായ ഇടപെടലാകും ഉണ്ടാവുകയെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ഉച്ചയോടെയാണ് അഫ്ഗാനില്‍ നിന്ന് അവസാന യുഎസ് വിമാനം പറന്നുപൊങ്ങിയത്. പിന്നാലെ സേനാ പിന്‍വാങ്ങല്‍ താലിബാന് വെടിയുതിര്‍ത്ത് ആഘോഷിച്ചു. അഫ്ഗാനില്‍ നിന്ന് പുറത്തുപോകാന്‍ കാത്തിരുന്ന എല്ലാവരെയും രക്ഷിക്കാനായില്ലെന്നും എത്ര നാള് തുടര്‍ന്നാലും അതിന് സാധിക്കുകയില്ലെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ ഫ്രാങ്ക് മക്കിന്‍സി പറഞ്ഞു. താലിബാന് കാബൂള്‍ കീഴടക്കിയ ഓഗസ്റ്റ് 14 മുതല്‍ 1,22,000 പേരെയാണ് യുഎസ് അഫ്ഗാനില്‍ നിന്ന് പുറത്തെത്തിച്ചത്.
Discussion about this post