ബെയ്ജിങ് : ഒരിടവേളയ്ക്ക് ശേഷം ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. രോഗികള്‍ കൂടിയതോടെ നാന്‍ജിങ് നഗരത്തിലെ ആശുപത്രികളില്‍ പലതിലും ഒപി പരിശോധനകള്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നു.
നാന്‍ജിങ്ങില്‍ മാത്രം 215 കോവിഡ് രോഗികളാണുള്ളത്. ഒപി എന്ന് പുനരാരംഭിക്കുമെന്ന് നിശ്ചയമില്ല.അടിയന്തര വൈദ്യസഹായം മാത്രം നല്കാന് കഴിയുന്ന അവസ്ഥയാണ് നഗരത്തിലെ പല ആശുപത്രികളും ഇപ്പോള്‍ നേരിടുന്നതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്നിക് റിപ്പോര്‍ട്ട് ചെയ്തു. അത്യാവശ്യ ചികിത്സ ആവശ്യമില്ലാത്ത രോഗികളെ ആശുപത്രികള്‍ മടക്കി അയക്കുകയാണ്.
ജൂലൈയില്‍ മോസ്കോയില്‍ നിന്നെത്തിയ സ്വദേശികളാണ് നഗരത്തില്‍ കോവിഡ് പരത്തിയതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. നാന്‍ജിങ്ങില്‍ നിന്ന് ഇരുപതോളം പ്രധാന നഗരങ്ങളിലേക്കും രോഗം വ്യാപിച്ചിട്ടുണ്ടെന്ന് ചൈനീസ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡെല്‍റ്റ് വേരിയന്റാണ് ഭൂരിഭാഗം രോഗികളിലും കണ്ടെത്തിയിരിക്കുന്നത്. ലോകത്ത് ആദ്യമായി വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാളും അപകടകരമായ തരംഗമാണ് ഇപ്പോള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു.
രോഗവ്യാപനം തടയാന്‍ വാക്സിനേഷന് പൂര്‍ത്തിയാക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.എന്നാല്‍ ഇപ്പോഴും വൈകിയിട്ടില്ലെന്നും രോഗവ്യാപനം പ്രാരംഭ ഘട്ടത്തിലായതിനാല്‍ നിയന്ത്രണവിധേയമാണെന്നുമാണ് പകര്‍ച്ചവ്യാധി വിദഗ്ധരുടെ അഭിപ്രായം.
Discussion about this post