കാബൂള്‍ : താലിബാന് അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നത് പാക്ക് സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നിര്‍ദേശപ്രകാരമെന്ന് റിപ്പോര്‍ട്ട്. കാബൂള്‍ കേന്ദ്രമായി പ്രസിദ്ധീകരിക്കുന്ന ദി കാബൂള്‍ ടൈംസ് പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.
നിലവില്‍ ജിഹാദിന്റെ പേരില്‍ കൊലയും നശീകരണവുമാണ് താലിബാന് നടത്തുന്നതെന്നും പാക്ക് ഉത്തരവുകള്‍ നടപ്പാക്കാന്‍ അവര്‍ അമാന്തിക്കുന്നില്ലെന്നും കാബൂള്‍ ടൈംസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.താലിബാന് നേതാക്കള്‍ പാക്കിസ്ഥാനില്‍ സ്വാതന്ത്ര്യത്തോടെ ഇറങ്ങി നടക്കുന്നതും പ്രാര്‍ഥനകളില്‍ പണം ആവശ്യപ്പെടുന്നതും പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹം പാക്കിസ്ഥാനില്‍ കൊണ്ടുവന്ന് താലിബാന് സംസ്കാരം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. താലിബാന് നേതാക്കള്‍ മറ്റും ആരോഗ്യ സേവനങ്ങള്‍ പാക്കിസ്ഥാന് കൊടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post