താൻ അഭിനയിച്ച ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന് രസകരമായി പ്രതികരിച്ച് നടി മെറീന മൈക്കിൾ. സണ്ണി വെയ്ൻ, അഹാന കൃഷ്ണകുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണ് മെറീന കൈവെച്ചിരിക്കുന്നത്. ചിത്രത്തിൽ മെറീനയും ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ താരത്തിന് പോസ്റ്ററിൽ ഇടം ലഭിച്ചിരുന്നില്ല.
തുടർന്ന്, ‘അഭിനയിച്ച സിനിമയുടെ പോസ്റ്ററിൽ എന്റെ മുഖം വയ്ക്കാൻ ഒരു ഡിസൈനറുടെയും സഹായം വേണ്ട.’- എന്ന് കുറിച്ച് ഫോട്ടോഷോപ്പിലൂടെ തന്റെ ചിത്രം ചേർത്ത പോസ്റ്റർ പങ്കുവച്ച് നടി കുറിച്ചു. താരത്തിന്റെ വേറിട്ട പ്രതിഷേധം പ്രേക്ഷകരും ഏറ്റെടുത്തു.
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പിടികിട്ടാപ്പുള്ളി’. ലാലു അലക്സും കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിഷ്ണു ശ്രീകണ്ഠൻ ആണ്.
സുമേഷ് വി റോബിൻ തിരക്കഥാകൃത്ത്. അജോയ് സാമുവൽ ഛായാഗ്രാഹണം. പിഎസ് ജയഹരി സംഗീതം. വിനയ് ശശികുമാർ, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചന നിർവഹിക്കുന്നത്.
Discussion about this post