വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. എയര്‍ ഫോഴ്സ് വണില്‍ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളായ ഹോപ് ഹിക്സിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് ക്ലീവ്ലാന്റിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ സംവാദത്തില്‍ പങ്കെടുത്ത ട്രംപിന്റെ ഔദ്യോഗിക സംഘത്തിലും ഹോപ് ഹിക്സ് അംഗമായിരുന്നു. നേരത്തെ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായും 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണ വക്താവായും ഹിക്സ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതേസമയം ഉപദേഷ്ടാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ട്രംപും ഭാര്യ മെലാനിയയും ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. താനും ഭാര്യയും കൊവിഡ് പരിശോധന നടത്തിയിട്ടുണ്ടെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നുമാണ് ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്.
Discussion about this post