ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 64 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 81484 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6394069 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം 1095 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 99773 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 942217 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 5352078 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 14 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 16476 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1400922 ആയി ഉയര്‍ന്നു. 394 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെമരണസംഖ്യ 37056 ആയി ഉയര്‍ന്നു. നിലവില്‍ 259006 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 1104426 പേരാണ് രോഗമുക്തി നേടിയത്.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 188 പോലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം 23548 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം 247 പോലീസുകാരാണ് മരിച്ചത്. അതേസമയം ബംഗാളില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരലക്ഷം കടന്നു. പുതുതായി രോഗം സ്ഥിരീകരിച്ചത് 3275 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 260324 ആയി ഉയര്‍ന്നു. 559 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 5017 ആയി ഉയര്‍ന്നു. നിലവില്‍ 26552 ആക്ടീവ് കേസുകളാണ് ഉള്ളത്.
കര്‍ണാടകയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 10070 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 611837 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം 130 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 8994 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ ദിവസം 7144 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 492412 ആയി ഉയര്‍ന്നു. നിലവില്‍ 110412 ആക്ടീവ് കേസുകളാണ് ഉള്ളത്. അതേസമയം തമിഴ്നാട്ടിലും കൊവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു. പുതുതായി രോഗം സ്ഥിരീകരിച്ചത് 5688 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 603290 ആയി ഉയര്‍ന്നു. 66 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 9586 ആയി ഉയര്‍ന്നു. നിലവില്‍ 46369 ആക്ടീവ് കേസുകളാണ് ഉള്ളത്.
India's #COVID19 tally reaches 63,94,069 with a spike of 81,484 new cases & 1,095 deaths reported in last 24 hours.
The total cases include 9,42,217 active cases, 53,52,078 cured/discharged/migrated & 99,773 deaths: Ministry of Health & Family Welfare pic.twitter.com/XxeMtrrlpa
— ANI (@ANI) October 2, 2020
Discussion about this post