ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും പ്രകൃതിയുടെ സംഹാരതാണ്ഡവം. സുനാമിയും ഭൂകമ്പവും നാശം വിതച്ചതിനു പുറമെ കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 22 പേര് മരിച്ചു. നിരവധിപ്പേരെ കാണാതായി. നേരത്തെ ഉണ്ടായ സുനാമിയിലും ഭൂകമ്പത്തിലും ആയിരത്തിലധികം പേരാണ് മരിച്ചത്.
മരിച്ചവരില്‍ 11 പേര് സ്കൂള്‍ കുട്ടികളാണ്. സുമാത്രയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണതാണ് സ്കൂള്‍ കുട്ടികള്‍ മരണപ്പെടാന്‍ കാരണം. കൂടുതല്‍ കുട്ടികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
Discussion about this post