തിരുവില്വാമല: ഇന്നലെ രാത്രി പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. കാരക്കപ്പാടം രാഹുലിന്റെ ഭാര്യ വിദ്യയും കുഞ്ഞുമാണ് മരിച്ചത്. 20 വയസ്സായിരുന്നു വിദ്യയ്ക്ക്. പ്രസവ വേദനയെത്തുടര്‍ന്ന് യുവതിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മരണത്തിന്റെ കാരണം മെഡിക്കല്‍ വിഭാഗത്തിന്റെ സഹായത്തോടെ പോലീസ് അന്വേഷിച്ചുവരികയാണ്. കുത്താമ്പുള്ളി കുപ്രംകുന്നത്ത് അയ്യപ്പന്റെ മകളാണ് മരിച്ച വിദ്യ.
Discussion about this post