കാസര്‍കോട്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശനം നടത്താത്തതിനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കൊല്ലപ്പെട്ടവരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് നാട്ടുകാരുടെ പ്രതികരണം ഭയന്നാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
സന്ദര്‍ശനം നടത്താനുള്ള മുഖ്യമന്ത്രിയുടെ താല്പര്യത്തോട് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചില്ലായെന്ന് പി കരുണാകരന് എംപി പറഞ്ഞത് ശുദ്ധനുണയാണെന്നും സിപിഎം നേതാക്കളാരും ഇത്തരമൊരു ആവശ്യം ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Discussion about this post