BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പ്രിയപ്പെട്ട ജനപ്രതിനിധീ, സാധാരണ കുടുംബത്തില്‍ നിന്ന് പഠിച്ച് ഡോക്ടറായി, പിന്നീട് ഐഎഎസ് നേടിയ ഒരാളുടെ ബുദ്ധി അളക്കാന്‍ തല്‍ക്കാലം താങ്കള്‍ പോരാ.! രേണുരാജിന് കട്ട സപ്പോര്‍ട്ട്; എംഎല്‍എയ്‌ക്കെതിരെ മാസ് ഡയലോഗ്; കൈയ്യടിച്ച് സോഷ്യല്‍ ലോകം

bhadra by bhadra
February 11, 2019
in Kerala News
0
പ്രിയപ്പെട്ട ജനപ്രതിനിധീ, സാധാരണ കുടുംബത്തില്‍ നിന്ന് പഠിച്ച് ഡോക്ടറായി, പിന്നീട് ഐഎഎസ് നേടിയ ഒരാളുടെ ബുദ്ധി അളക്കാന്‍ തല്‍ക്കാലം താങ്കള്‍ പോരാ.! രേണുരാജിന് കട്ട സപ്പോര്‍ട്ട്; എംഎല്‍എയ്‌ക്കെതിരെ മാസ് ഡയലോഗ്; കൈയ്യടിച്ച് സോഷ്യല്‍ ലോകം
1.9k
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന പെണ്‍ കരുത്താണ് ദേവികുളം സബ് കളക്ടര്‍ ഡോ.രേണു രാജ് ഐഎഎസ്. മൂന്നാറിലെ അനധികൃത നിര്‍മ്മാണത്തിനെതിരെ അധികാരികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ആ ധീരവനിതയ്‌ക്കെതിരെ പിന്തുണയുമായി നിരവധി ആളുകള്‍ രംഗത്തെത്തി. അതേസമയം കളക്ടര്‍ക്കതിരെ മോശം പരാമര്‍ശം ഉന്നയിച്ച എംഎല്‍എയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പൊങ്കാല ഇടുകയാണ്.

READ ALSO

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നാളെ മുതൽ വീണ്ടും അതിതീവ്ര മഴ, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

June 13, 2025
1
ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണം, 54കാരിക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണം, 54കാരിക്ക് ദാരുണാന്ത്യം

June 13, 2025
2

ഇപ്പോള്‍ ഇതാ കളക്ടറെ പ്രശംസിക്കുകയും എംഎല്‍എയ്ക്ക് കണക്കിന് മറുപടിയും നല്‍കി കോട്ടയം മെഡിക്കല്‍ കോളേജില്‍ കളക്ടറുടെ സഹപ്രവര്‍ത്തകയായിരുന്ന രേണുരാജിനെ പിന്തുണച്ച് ഡോ. നെല്‍സണ്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധനേടുകയാണ്.

പ്രിയപ്പെട്ട ജനപ്രതിനിധീ, സാധാരണ കുടുംബത്തില്‍ നിന്ന് പഠിച്ച് എന്‍ട്രന്‍സ് എഴുതി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ കയറാനുള്ള റാങ്ക് നേടി, അതിനു ശേഷം ഡോക്ടറായി, അവിടെനിന്ന് വീണ്ടും പഠിച്ച് ഐഎഎസ് നേടിയ ഒരാളുടെ ബുദ്ധി അളക്കാന്‍ തല്‍ക്കാലം താങ്കള്‍ പോരാ… എന്നായിരുന്നു അദ്ദേഹം കുറിച്ചത്.. ഈ മാസ് ഡയലോഗാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കുറെക്കാലമായി തിരക്കുകളില്‍പ്പെട്ട് കാണാതെ പോവുന്ന ചില മുഖങ്ങള്‍ വീണ്ടും കാണുമ്പൊ ഒരു സന്തോഷമാണ്. പ്രത്യേകിച്ച് അവര്‍ നമുക്ക് എത്താന്‍ കഴിയാത്ത ഉയരങ്ങളിലെത്തിനില്‍ക്കുന്നത് കാണുമ്പൊ. അങ്ങനെ സന്തോഷം തോന്നിയ ഒരു മുഖമാണ് രേണുവിന്റേത്.

അങ്ങനെ പറഞ്ഞാല്‍ ചിലപ്പൊ നിങ്ങളറിഞ്ഞെന്ന് വരില്ല. ഡോ.രേണു രാജ് ഐ.എ.എസ് എന്ന് പറഞ്ഞാല്‍ ചിലപ്പൊ അറിഞ്ഞെന്ന് വരും. ഒരു അഞ്ച് വര്‍ഷം മുന്‍പ് സോഷ്യല്‍ മീഡിയയും പ്രിന്റ് മീഡീയയും ഒരേപോലെ ആഘോഷിച്ച സിവില്‍ സര്‍വീസ് പരീക്ഷയിലെ രണ്ടാം റാങ്കുകാരി. ഇന്ന് പക്ഷേ വാര്‍ത്തയില്‍ ആ മുഖം കണ്ടത് അതുപോലെയൊരു നല്ല കാരണത്തിന്റെ പേരിലല്ല.

വാര്‍ത്തയുടെ ചുരുക്കം ഇതാണ്. മൂന്നാറില്‍ പുഴയോരം കയ്യേറിയുള്ള പഞ്ചായത്തിന്റെ കെട്ടിടനിര്‍മാണം പരിസ്ഥിതിപ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കി. അതെത്തുടര്‍ന്ന് എം.എല്‍.എ എസ്.രാജേന്ദ്രന്‍ ഇങ്ങനെ പറഞ്ഞു

‘ അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്.. ഏതാണ്ട് ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്ക്ന്ന്.. കളക്ടറാകാന്‍ വേണ്ടി മാത്രം പഠിച്ച് കളക്ടറായവര്‍ക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ ‘

ഈ സബ് കളക്ടര്‍ക്ക് മാത്രമാണ് പ്രശ്‌നമെന്ന് ഇടുക്കിയുടെ ചരിത്രവും ഭൂമിശാസ്ത്രവും നോക്കിയിട്ടുള്ളവര്‍ക്ക് ഏതാണ്ടൊരു ബോധമുണ്ടാവും. ഇതിനു മുന്‍പത്തെ സബ് കളക്ടറുടെയും അതിനു മുന്‍പ് എലിയെ പിടിക്കാന്‍ വിട്ട പൂച്ചകളെന്ന് വിളിക്കപ്പെട്ടവരുടെയുമൊക്കെ കഥ വായിച്ചറിഞ്ഞതാവുമല്ലോ.

ഈ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല എങ്കിലും കുറച്ച് കാര്യങ്ങള്‍ പറയാം.

ഡോ.രേണുവിനെ ആദ്യമായി കാണുന്നത് 2006 ലാണ്. സെപ്റ്റംബറില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ആരംഭിച്ച പുതിയ എം.ബി.ബി.എസ് ബാച്ചിലെ ഒരു വരുംകാല യുവഡോക്ടര്‍മാരിലൊരാളായിട്ട്. പിന്നീട് എട്ടാം നമ്പര്‍ ഡിസക്ഷന്‍ ടേബിളില്‍ അയല്‍വക്കമായിട്ടും വാര്‍ഡില്‍ യൂണിറ്റിലൊരാളായിട്ടും അഞ്ചര വര്‍ഷം. അന്നും ഐ.എ.എസിനെക്കുറിച്ച് ചിന്തയും ആഗ്രഹവുമുണ്ടായിരുന്നു. അത് ഒടുവില്‍ നേടിയെടുക്കുകയും ചെയ്തു

അതായത് പ്രിയപ്പെട്ട ജനപ്രതിനിധീ, സാധാരണ കുടുംബത്തില്‍ നിന്ന് പഠിച്ച് എന്റ്രന്‍സെഴുതി ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ കയറാനുള്ള റാങ്ക് നേടി, അതിനു ശേഷം ഡോക്ടറായി, അവിടെനിന്ന് വീണ്ടും പഠിച്ച് ഐ.എ.എസ് നേടിയ ഒരാളുടെ ബുദ്ധി അളക്കാന്‍ തല്‍ക്കാലം താങ്കള്‍ പോരാ.

ജനാധിപത്യം ജനങ്ങളുടെ മേലുള്ള ആധിപത്യമെന്നല്ല അര്‍ഥമെന്നും ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ തിരഞ്ഞെടുത്ത ജനങ്ങളുടെ പ്രതിനിധി മാത്രമാണെന്നും ആരുടെമേലും – അത് ഇലക്ട്രിസിറ്റി ഓഫീസിലെ ലൈന്‍ മാനായാലും ടോള്‍ പ്ലാസയിലെ തൊഴിലാളിയായാലും സര്‍ക്കാരാശുപത്രിയിലെ ജീവനക്കാരിയായാലും ആരുടെമേലും കുതിരകയറാനുള്ള ലൈസന്‍സല്ലെന്നും ജനപ്രതിനിധികളും മനസിലാക്കണം.

അത്രമാത്രം

സബ് കളക്ടര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെങ്കില്‍ നിയമം കൊണ്ട് നേരിടണം എം.എല്‍.എ ( അയ്യോ സോറി. അങ്ങനെ വിളിച്ചെന്നാല്ലോ അടുത്ത പരാതി ) അല്ലാതെ വായില്‍ തോന്നുന്നത് പറഞ്ഞ് ഗ്രാമത്തിന്റെ തലയില്‍ വയ്‌ക്കേണ്ട

ഡോ.രേണുവിനു സര്‍വ പിന്തുണയും

Tags: Dr. Renu Raj IASfacebook postKeralarenu rajrenu-devikulam-collector-nelson-fb-pos

Related Posts

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

കേരളത്തില്‍ മഴ കനക്കും; 4 ദിവസം കൂടി ശക്തമായ മഴ, മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി

June 12, 2025
4
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തിൽ ഈ ആഴ്ച മഴയും കാറ്റും ശക്തമാകും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

June 10, 2025
4
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്
India

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
6
ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം
Kerala News

ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം

June 7, 2025
6
നാളെ അവധിയില്ല, ബക്രീദ് അവധി ശനിയാഴ്ച
Kerala News

നാളെ അവധിയില്ല, ബക്രീദ് അവധി ശനിയാഴ്ച

June 5, 2025
1
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News

കേരളത്തില്‍ മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

June 4, 2025
4
Load More
Next Post
വിവാദങ്ങള്‍ക്ക് അക്കമിട്ട് നിരത്തി മറുപടി നല്‍കി സോഷ്യല്‍മീഡയ നായിക ജോമോള്‍ ജോസഫ്, വീഡിയോ

വിവാദങ്ങള്‍ക്ക് അക്കമിട്ട് നിരത്തി മറുപടി നല്‍കി സോഷ്യല്‍മീഡയ നായിക ജോമോള്‍ ജോസഫ്, വീഡിയോ

ഷുക്കൂര്‍ വധക്കേസില്‍ ജയരാജനെതിരെ കൊലക്കുറ്റവും ടിവി രാജേഷിനെതിരെ  ഗൂഢാലോചനക്കുറ്റവും ചുമത്തി സിബിഐ! രാഷ്ട്രീയ അജണ്ടയെന്നു സിപിഎം

ഷുക്കൂര്‍ വധക്കേസില്‍ ജയരാജനെതിരെ കൊലക്കുറ്റവും ടിവി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തി സിബിഐ! രാഷ്ട്രീയ അജണ്ടയെന്നു സിപിഎം

വ്രണം ഇടത് കാലിന്, ശസ്ത്രക്രിയ നടത്തിയത് വലത് കാലിലും! ഇപ്പോള്‍ നടക്കാന്‍ പോലും ആകാതെ കിടന്ന കിടപ്പില്‍ യുവതി

വ്രണം ഇടത് കാലിന്, ശസ്ത്രക്രിയ നടത്തിയത് വലത് കാലിലും! ഇപ്പോള്‍ നടക്കാന്‍ പോലും ആകാതെ കിടന്ന കിടപ്പില്‍ യുവതി

Discussion about this post

RECOMMENDED NEWS

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

10 hours ago
6
രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

8 hours ago
5
വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

1 day ago
7
അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

10 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version