കൊച്ചി: സിനിമാ ടിക്കറ്റുകളുടെ അധിക വിനോദ നികുതി കുറക്കുന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചതായി ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്. സിനിമാ സംഘടനാ ഭാരവാഹികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു ബി ഉണ്ണികൃഷ്ണന്.
സിനിമാ വ്യവസായത്തെ ശക്തിപ്പെടുത്തുന്ന നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും ബി ഉണ്ണികൃഷ്ണന് വ്യക്തമാക്കി. അതേസമയം ഡബ്ലിയൂസിസിയും അമ്മ സംഘടനയും തമ്മിലുള്ള പ്രശ്നങ്ങളൊന്നും ചര്‍ച്ചാ വിഷയമായില്ല.
Discussion about this post