കോഴിക്കോട്: നിരവധി മോഷണക്കേസിലെ പ്രതിയായ പത്തൊന്പതുകാരന് അറസ്റ്റില്‍. പണം മൊബൈല്‍ തുടങ്ങിയ സാധനങ്ങള്‍ മോഷ്ടിക്കുന്നതാണ് പ്രധാന വിനോദം. കസബ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. നടക്കാവ് ആറാം ഗെയ്റ്റിന് സമീപത്തെ സെയ്ത് ഹൗസില്‍ ഷമീം (19) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ മൂന്നിന് രാവിലെ 8 മണിയോടെ കോഴിക്കോട് എസ്കെ ടെമ്പിള്‍ റോഡിലെ സിപിഐ ഓഫീസിനു സമീപത്തെ സ്നേഹ ഹോം സ്റ്റേ എന്ന ലോഡ്ജില്‍ കയറി മുറിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പയ്യനെ അറസ്റ്റ് ചെയ്തത്. കളവു മുതല്‍ കണ്ടെടുക്കുകയും ചെയ്തു. നടക്കാവ് പോലീസ് സ്റ്റേഷനില്‍ പ്രതിക്ക് നാല് മോഷണ കേസും, കൊല്ലം ചടയമംഗലം സ്റ്റേഷനില്‍ ഒരു കേസും നിലവിലുണ്ട്. ഷമീമിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
Discussion about this post