കാച്ചി: വിവാദമായി രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഉമ്മന്‍ചാണ്ടിയെ വെട്ടിമാറ്റി പ്രതിപക്ഷനേതാവ് ഫേസ്ബുക്കിലിട്ട ചിത്രമാണ് വിവാദം ക്ഷണിച്ച് വരുത്തിയത്. ചൊവ്വാഴ്ച എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, കൈകളില്ലാത്ത കുരുന്ന് അസിമിനെ എടുത്തുകൊണ്ടുനില്‍ക്കുന്ന ഫോട്ടോ എടുത്തു.
ഇത് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ ഇടുകയും ചെയ്തു. ഫോട്ടോയില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമുണ്ട്.
എന്നാല്‍ രമേശ് ചെന്നിത്തല ഫോട്ടോ ഫേസ്ബുക്ക് പേജില്‍ നല്കിയപ്പോള് ഉമ്മന്‍ചാണ്ടിയെ വെട്ടിമാറ്റി. ഇതിനെതിരെ എ ഗ്രൂപ്പ് ഒന്നടങ്കം ഇളകി.
ചെന്നിത്തലയെ ട്രോളി ഫേസ്ബുക്കില്‍ നിരവധി പോസ്റ്റുകളും ഇതിനകം വന്നു. യഥാര്‍ത്ഥ ഫോട്ടോയും വെട്ടിമാറ്റിയ ഫോട്ടോയും സാമൂഹ്യമാധ്യമങ്ങളില്‍ ഹിറ്റായതോടെ ചെന്നിത്തല ഉമ്മന്ചാണ്ടിയുംകൂടിയുള്ള ഫോട്ടോ പോസ്റ്റ്ചെയ്ത് പ്രശ്നത്തിന് താല്‍ക്കാലിക തടയിട്ടിരിക്കുകയാണ്.
Discussion about this post