തൃശ്ശൂര്‍: മണ്ണുത്തി – വടക്കഞ്ചേരി ആറുവരിപ്പാത നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്കെതിരെ ആര്‍ബിറ്റേറ്റര്‍ കൂടിയായ തൃശൂര്‍ കളക്ടര്‍ ടിവി അനുപമ. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മ്മാണം നടത്തുന്നതെന്ന് കളക്ടര്‍ പറഞ്ഞു. കൂടാതെ ഇതിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ദേശീയപാത അതോറിറ്റിയുടെ പ്രൊജക്ട് ഡയറക്ടര്‍ക്ക് കളക്ടര്‍ കത്തയയ്ക്കുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് ധാരാളം പരാതികള്‍ ലഭിച്ചിരുന്നു. ശേഷം കളക്ടര്‍ ടിവി അനുപമ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പരിശോധനയില്‍ സുരക്ഷാ
മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് ബോധ്യപ്പെട്ടുവെന്നും ടിവി അനുപമ വ്യക്തമാക്കി.
അതോടൊപ്പം ജനങ്ങളുടെ സുരക്ഷ മുന്‍ നിറുത്തി കരാര്‍ പ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും കരാര്‍ കമ്പനി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് ദേശീയപാത അതോറിറ്റിയുടെ പ്രൊജക്ട് ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ കളക്ടര്‍ ചൂണ്ടിക്കാണിക്കുന്നു.
















Discussion about this post