ബംഗുളൂരു: ചോളം ചുടാന്‍ വ്യത്യസ്ത രീതി ഉപയോഗിച്ച് ഇപ്പോള്‍ ആകെ പുലിവാല് പിടിച്ചിരിക്കുകയാണ് എണ്‍പതുകാരിയായ ശെല്‍വമ്മ. സോളാര്‍ പാനലും ഫാനും ഉപയോഗിച്ചാണ് ചോളം ചുട്ടെടുക്കുന്നത്. ഈ രീതി കാണാന്‍ കാണികള്‍ ഏറുന്നതിനോടൊപ്പം ചോളം വാങ്ങുവാനും ഇപ്പോള്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
ഹൈടക്ക് ചോളം ചുടല് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാകുന്നുണ്ട്. കനിലിലാണ് ശെല്‍വമ്മ ഇതിനു മുമ്പ് ചോളം ചുട്ടെടുത്തിരുന്നത്. എന്നാല്‍ കനല് കെടാതിരിക്കാന്‍ വീശി മടുത്ത ശെല്‍വമ്മയുടെ ബുദ്ധിമുട്ടുകള്‍ കണ്ട രണ്ട് യുവാക്കളാണ് സോളാര്‍ ഫാന്‍ സമ്മാനിച്ചത്.
ഇതിനോടൊപ്പം ഒരു ലൈറ്റ് കൂടി ഉള്ളതിനാല്‍ ശെല്‍വമ്മയ്ക്ക് രാത്രിയിലും ജോലി ചെയ്യാം. വിപണിയില്‍ 9000 രൂപയുള്ള ഉപകരണമാണ് യുവാക്കള്‍ നല്‍കിയത്. അതേസമയം ചോളം ചുട്ടെടുക്കുന്നതു കാണാന്‍ കാണികളുടെ തിരക്ക് കൂടിയതോടെ കച്ചവടം കുറയ്ക്കാതെ മാറിത്തരാന്‍ പറഞ്ഞ് ശെന്വമ്മ ഇപ്പോള്‍ മടുത്തിരിക്കുകയാണ്.
Discussion about this post