പത്തനംതിട്ട: പത്തനംതിട്ടയിൽ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊന്നകേസില്‍ പ്രതി നസീറിന് ജീവപര്യന്തം തടവ് ശിക്ഷ. കോട്ടാങ്ങൽ പുല്ലാഞ്ഞിപ്പാറ കണങ്കവയൽ വീട്ടിൽ ടിഞ്ചു മൈക്കിളാണ് (25) കൊല്ലപ്പെട്ടത്.
പത്തനംതിട്ട അഡീഷനൽ ജില്ലാ കോടതി (1) ജഡ്ജി ജി പി ജയകൃഷ്ണനാണു ശിക്ഷ വിധിച്ചത്. ബലാത്സംഗത്തിന് പത്തുവര്‍ഷവും വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഏഴ് വര്‍ഷവും ശിക്ഷ വിധിച്ചു.
2019 ഡിസംബർ 15 നായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവുമായി പിരിഞ്ഞ് ആൺസുഹൃത്തിനൊപ്പം താമസിക്കുകയായിരുന്ന ടിഞ്ചുവിനെ തടിക്കച്ചവടക്കാരനായ നസീർ വീട്ടിൽക്കയറി ബലാത്സംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നു.
യുവതിയെ തൂങ്ങിമരിച്ചനിലയില്‍ ആണ് കണ്ടത്. സംഭവം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്രതി നസീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
















Discussion about this post