കോട്ടയം: യുവതിയും യുവാവും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. കോട്ടയത്ത് ആണ് സംഭവം. മര്യാത്തുരുത്ത് സ്വദേശി ആസിയ (20), പുതുപ്പള്ളി സ്വദേശി നന്ദകുമാര്‍ (22) എന്നിവരാണ് മരിച്ചത്.
ഏറെ സമയം കഴിഞ്ഞിട്ടും മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഫാനില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹങ്ങള്‍. ഇരുവരും കമിതാക്കളായിരുന്നുവെന്ന് കോട്ടയം വെസ്റ്റ് പൊലീസ് അറിയിച്ചു. ആസിയയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ വ്യാഴാഴ്ച ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിൽ അന്വേഷണം നടക്കാവ് രാത്രി 9.15 ഓടെയായികുന്നു ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചത്. എസ്എച്ച്ഒ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് മുറി തുറന്നത്.













Discussion about this post