കോട്ടയം:പത്തനംതിട്ടയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ ആണ് അറസ്റ്റ്.
കോട്ടയത്തെ ഒരു ബന്ധുവീട്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്കിലൂടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയെ അധിക്ഷേപിച്ച് ഇവര്‍ പോസ്റ്റിട്ടിരുന്നു. പത്തനംതിട്ട സൈബര്‍ പൊലീസ് കോട്ടയത്തെത്തിയാണ് രഞ്ജിതയെ അറസ്റ്റ് ചെയ്തത്.
ജാമ്യമില്ലാ വകുപ്പ് ചുമത്തി രണ്ട് കേസുകളാണ് പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായി ആദ്യ കേസ് വന്നപ്പോള്‍ തന്നെ രഞ്ജിത രാഹുലിനെ അനുകൂലിച്ചും പരാതിക്കാരിയെ അധിക്ഷേപിച്ചും രംഗത്തെത്തിയിരുന്നു.
അന്ന് തിരുവനന്തപുരം സൈബര്‍ പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തിരുന്നു. തുടര്‍ന്ന് ആ കേസില്‍ ഉപാധികളോടെ കോടതി രഞ്ജിതയ്ക്ക് ജാമ്യം നല്‍കി. എന്നാല്‍ രാഹുലിനെതിരെ മൂന്നാമത് പരാതി വന്നപ്പോഴും രഞ്ജിത സൈബര്‍ അധിക്ഷേപം നടത്തി. അതിന് പിന്നാലെയാണ് അറസ്റ്റ്.
















Discussion about this post