മലപ്പുറം: പത്തൊൻപതുകാരി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറത്താണ് ദാരുണ സംഭവം. നിലമ്പൂര്‍ വഴിക്കടവ് കെട്ടുങ്ങല്‍ മഞ്ഞക്കണ്ടന്‍ ജാഫര്‍ഖാന്റെ മകള്‍ രിഫാദിയയാണ് മരിച്ചത്.
വഴിക്കടവിലെ സ്വന്തം വീടിന് മുന്നിൽ വീട്ടുകാരുമായി സംസാരിച്ചുനിൽക്കെയാണ് പെൺകുട്ടി കുഴഞ്ഞുവീണത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
ഉടന്‍തന്നെ ബന്ധുക്കള്‍ ചേര്‍ന്ന് പാലാടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാതിരുന്ന പെണ്‍കുട്ടിയുടെ അപ്രതീക്ഷിത മരണം കെട്ടുങ്ങല്‍ ഗ്രാമത്തെ ഒന്നടങ്കം ഞെട്ടിക്കുകയും ദുഃഖത്തിലാഴ്ത്തുകയും ചെയ്തു.നൂര്‍ജഹാനാണ് രിഫാദിയയുടെ മാതാവ്. സഹോദരി റിസ്‌വാന.
















Discussion about this post