കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മുനീറയാണ് മരിച്ചത്. മുനീറയെ ഭര്‍ത്താവ് ജബ്ബാര്‍ ആണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു ആക്രമണം.
ഗുരുതരമായി പരിക്കേറ്റ മുനീറ കഴിഞ്ഞ ദിവസം ആറ് മണിയോടെയാണ് മരിച്ചത്. സംഭവത്തില്‍ ജബ്ബാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജബ്ബാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
















Discussion about this post