മലപ്പുറം: ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
മലപ്പുറം ജില്ലയിലെ വാരണാക്കര മൂലേക്കാവ് ക്ഷേത്രത്തിലെ പൂജാരിയാണ് മരിച്ചത്.
എറണാകുളം പറവൂർ സ്വദേശിയായ ശരത് ആണ് മരിച്ചത്. ക്ഷേത്രക്കുളത്തിൽ മൃതദേഹം പൊങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
പൂജാരി കുളക്കടവിൽ കാല് തെറ്റി അബദ്ധത്തിൽ കുളത്തിലേക്ക് വീണതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മരണത്തിൽ മറ്റ് അസ്വാഭാവികതകൾ ഉണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.
















Discussion about this post