തിരുവനവന്തപുരം : യുഡിഎഫ് സ്ഥാനാര്‍ത്ഥി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മത്സരിച്ച ഇടവക്കോട് വാര്‍ഡില്‍ മത്സരിച്ച വി ആര്‍ സിനി ആണ് മരിച്ചത്.
50 വയസ്സായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ആയിരുന്നു സിനി. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടില്‍ വച്ചായിരുന്നു സിനി കുഴഞ്ഞു വീണത്. ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 26 വോട്ടിനാണ് സിനി പരാജയപ്പെട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും ഫാര്‍മസി ബിരുദമെടുത്ത സിനി സ്വന്തമായി ഫാര്‍മസി സ്ഥാപനം നടത്തുകയായിരുന്നു.
















Discussion about this post