കോട്ടയം: റോബിന്‍ ബസ് ഉടമ ഗിരീഷ് (ബേബി ഗിരീഷ്) തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റു. മേലുകാവ് പഞ്ചായത്തിലെ ഇടമറുക് എട്ടാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണു ഗിരീഷ് മത്സരിച്ചത്.
ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെറ്റോ ജോസ് ആണ് ജയിച്ചത്. പെര്‍മിറ്റിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പിനോടും സര്‍ക്കാരിനോടും ഏറ്റുമുട്ടിയ
ഗിരീഷ് ഇത്തവണ ജയിക്കുന്ന ആത്മവിശ്വാസത്തിലായിരുന്നു.
പോസ്റ്ററുകളും ഫ്‌ളെക്‌സും ഒഴിവാക്കി ഡിജിറ്റല്‍ പ്രചാരണം മാത്രമേ നടത്തുകയുള്ളൂവെന്ന് പറഞ്ഞാണ് ഗിരീഷ് മത്സരിക്കാനിറങ്ങിയത്. വാര്‍ഡിലുള്ളവര്‍ക്ക് എല്ലാവര്‍ക്കും തന്നെ അറിയാമെന്നും ആത്മവിശ്വാസമുണ്ടായിരുന്നു.
അതേസമയം, വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്നും മന്ത്രി ഗണേഷ് കുമാറിന്റെ മണ്ഡലമായ പത്തനാപുരത്ത് മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും ഗിരീഷ് പറഞ്ഞിരുന്നു.














Discussion about this post