കൊച്ചി: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വോട്ട് ചെയ്യാനെത്തിയ നിരവധി പേരാണ് മരിച്ചത്. എറണാകുളം ജില്ലയിൽ പോളിംഗ് ദിനത്തിൽ വിവിധയിടങ്ങളിലായി വോട്ട് ചെയ്യാനിറങ്ങിയ മൂന്ന് പേർ ആണ് കുഴഞ്ഞ് വീണ് മരിച്ചു.
ഒരാൾ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നതിനിടയിലും മറ്റൊരാൾ പോളിംഗ് ബൂത്തിലും മൂന്നാമത്തെയാൾ വോട്ട് ചെയ്യാൻ ബൂത്തിലേക്ക് പോകുന്നതിനിടയിലുമാണ് മരിച്ചത്.
കാഞ്ഞൂർ ഗ്രാമപ്പഞ്ചായത്ത് പതിനാറാം വാർഡിൽ കമ്പിവേലിക്കകത്ത് വീട്ടിൽ ബാബുവാണ് (75) വോട്ട് ചെയ്യാൻ നിൽക്കുമ്പോൾ കുഴഞ്ഞ് വീണ് മരിച്ചത്.
പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിലെ 20-ാം വാർഡിൽ മിനി കവല ഒന്നാം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ അമ്പലപ്പറമ്പിൽ രാഘവൻ നായർ (83) രാവിലെ ഒൻപത് മണിയോടെയാണ് കുഴഞ്ഞ് വീണത്.
പോളിംഗ് സ്റ്റേഷനിലെ ഓഫീസർക്ക് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ തുടങ്ങുന്നതിന് തൊട്ട് മുൻപാണ് രാഘവൻ നായർ കുഴഞ്ഞ് വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
















Discussion about this post