കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ നടി റിനി ആന്‍ ജോര്‍ജിനെതിരെ ഭീഷണി.
രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടുകളിച്ചാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണിയെന്നും ഇരുവരും അസഭ്യവര്‍ഷം നടത്തിയതായും നടിയുടെ പിതാവ് നൽകിയ പരാതിയില്‍ പറയുന്നു.
നടിയുടെ പറവൂരിലെ വീടിന് മുന്നിലെത്തിയ രണ്ടുപേരാണ് ഭീഷണി മുഴക്കിയത്. രാത്രിയാണ് രണ്ടുതവണ വീതം രണ്ടുപേര്‍ എത്തി ഭീഷണി മുഴക്കിയതെന്ന് പരാതിയില്‍ പറയുന്നു.
ഇവര്‍ അസഭ്യവര്‍ഷവും നടത്തിയതായും പരാതിയില്‍ പറയുന്നു.സംഭവത്തിൽ പറവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.















Discussion about this post