തിരുവനന്തപുരം: റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വറിന്റെ ആരോഗ്യനില മോശമായതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ നിരാഹാര സമരം നടത്തിവരവേയാണ് ആരോഗ്യനില മോശമായത്.
രാഹുലിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കു മെഡിക്കൽ കോളജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി ജയിലിലേക്ക് തിരിച്ചു കൊണ്ടു പോകാനായിരുന്നു ഉദ്ദേശിച്ചത്.
എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്നു അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.













Discussion about this post