നാന്ദേഡ്: മഹാരാഷ്ട്രയിൽ ജാതിയുടെ പേരിൽ അച്ഛനും സഹോദരങ്ങളും മർദ്ദിച്ച് കൊലപ്പെടുത്തിയ
കാമുകൻ്റെ മൃതദേഹത്തിൽ മഞ്ഞൾ ചാര്‍ത്തി സ്വന്തം നെറ്റിയിൽ സിന്ദൂരം ചാർത്തി വിവാഹം ചെയ്ത് യുവതി.
വിവാഹം കഴിക്കാനുള്ള ഞങ്ങളുടെ തീരുമാനം അംഗീകരിക്കുമെന്ന് കുടുംബാംഗങ്ങൾ ഉറപ്പ് നൽകിയിരുന്നതായും അവസാന നിമിഷം കുടുംബം വഞ്ചിച്ചെന്നും ആഞ്ചല്‍ മമിദ്വാർ ദേശീയ മാധ്യമമായ എൻഡിടിവിയോട് പ്രതികരിച്ചു.
നന്ദേഡ് ജില്ലയിലാണ് ക്രൂര കൊലപാതകം നടന്നത്. 25കാരനായ സാക്ഷം ടേറ്റ് എന്ന യുവാവിനെ യുവതിയുടെ അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് വെടിവെച്ചും മര്‍ദിച്ചുമാണ് കൊലപ്പെടുത്തിയത്.
കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങൾ ഒരുമിച്ചായിരുന്നു. ഞങ്ങൾ ഒരുപാട് സ്വപ്നങ്ങൾ കണ്ടു. വിവാഹം നടത്താമെന്ന് എന്റെ സഹോദരന്മാർ എനിക്ക് ഉറപ്പ് നൽകിയിരുന്നു. പക്ഷേ അവസാന നിമിഷം അവർ ഞങ്ങളെ വഞ്ചിച്ചു’- യുവതി എൻഡിടിവിയോട് പറഞ്ഞു.
















Discussion about this post