കൊച്ചി: വനിതാ സംവരണ ഡിവിഷനില്‍ ബിജെപിയുടെ പുരുഷ സ്ഥാനാര്‍ഥി നല്‍കിയ പത്രിക തള്ളി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കോളയാട് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥി കെ അനീഷ് നല്‍കിയ പത്രികയാണ് തള്ളിയത്.
വരണാധികാരി എ കെ ജയശ്രീ ആണ് പത്രിക തള്ളിയത്. ജനറല്‍ ഡിവിഷനായ ആലച്ചേരിയിലും അനീഷ് പത്രിക നല്‍കിയിരുന്നു. ഈ പത്രികയും തള്ളി.
സൂക്ഷ്മപരിശോധനാവേളയിലാണ് അനീഷ് രണ്ട് ഡിവിഷനുകളില്‍ പത്രിക നല്‍കിയത് കണ്ടെത്തിയത്. എന്നാല്‍ ഇത് അനുവദനീയമല്ലാത്തതിനാലാണ് പത്രിക തള്ളിയത്.
അനീഷിൻ്റെ രണ്ട് പത്രികകളും തള്ളിയതോടെ ബ്ലോക്കിലെ രണ്ട് ഡിവിഷനുകളില്‍ എന്‍ഡിഎക്ക് സ്ഥാനാര്‍ഥികളില്ലാതെയായി.
















Discussion about this post