കോട്ടയം: യുവാവ് ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം. കോട്ടയം ജില്ലയിലെ അയര്‍കുന്നത്ത് ആണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശി അൽപ്പാനയാണ് മരിച്ചത്.
സംഭവത്തിൽ ഭർത്താവ് ബംഗാൾ സ്വദേശി സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിർമ്മാണതൊഴിലാളിയാണ് സോണി. തൻ്റെ ഭാര്യയെ
കാണാനില്ലെന്ന് ഇയാള്‍ അയര്‍കുന്നം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഈ പരാതിയിൽ കേസെടുത്ത പൊലീസ് മൊഴി നൽകാനായി സോണിയെ വിളിപ്പിച്ചു. എന്നാൽ സ്റ്റേഷനിൽ ഹാജരാകാതെ സ്വദേശമായ പശ്ചിമ ബംഗാളിലേക്ക് കടക്കാൻ ശ്രമിച്ചു.
സോണിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് സോണിയെ ഇതിനോടകം നിരീക്ഷിച്ചിരുന്നു. എറണാകുളത്തെത്തിയ സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് അയർകുന്നം പൊലീസ് സ്റ്റേഷനിലെത്തിച്ചു.
പോലീസിൻ്റെ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കൊലപാതകം നടത്തിയ വിവരം വെളിപ്പെടുത്തിയെന്നാണ് സൂചന.















Discussion about this post