കോട്ടയം: കോട്ടയം മെഡിക്കൽ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ മകന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലിയില്‍ പ്രവേശിച്ചു.
ദേവസ്വം ബോര്‍ഡിന്റെ വൈക്കം എക്‌സിക്യൂട്ടീവ് എന്‍ജിയര്‍ ഓഫീസില്‍ ഓവര്‍സിയര്‍ ആയാണ് നവനീതിന് ജോലി നല്‍കിയിട്ടുള്ളത്. തിരുനക്കരയിലെ ഓഫീസിലെത്തിയാണ് നവനീത് ജോലിക്ക് കയറിയത്.
ചടങ്ങില്‍ മന്ത്രി വി എന്‍ വാസവന്‍ സന്നിഹിതനായിരുന്നു. ബിന്ദുവിന്റെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ പ്രസ്താവിച്ചിരുന്നതാണെന്ന് മന്ത്രി വാസവന്‍ പറഞ്ഞു.
കുടുംബം മകളുടെ ചികിത്സയാണ് പ്രധാനമായും ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ പൂര്‍ണ ചെലവും വഹിച്ച് ചികിത്സ സമയബന്ധിതമായി നടത്തി, കുട്ടിയെ സുരക്ഷിതയായി വീട്ടിലെത്തിച്ചുവെന്ന് മന്ത്രി പറഞ്ഞു.
സിവില്‍ എഞ്ചിനീയറിങ്ങ് പാസായ നവനീതിന് ജോലി വേണമെന്ന ആവശ്യവും കുടുംബം മുന്നോട്ടുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡിനോട് ഇക്കാര്യം സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. വീടിന് സമീപത്തുള്ള വൈക്കം ഓഫീസിലാണ് നവനീതിന് പോസ്റ്റിങ്ങ് നല്‍കിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.













Discussion about this post