കൊച്ചി: കൊച്ചിയിൽ തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്നു. കൊച്ചി കുണ്ടന്നൂർ ജംഗ്ഷനിൽ സ്റ്റീൽ വില്പന കേന്ദ്രത്തിലാണ് സംഭവം നടന്നത്. പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് തോക്ക് ചൂണ്ടി പണം കവർന്നത്. മുഖംമൂടി ധരിച്ച് എത്തിയ സംഘമാണ് തോക്ക് ചൂണ്ടി പണം കവർന്നത്. മൂന്ന് പേര്‍ അടങ്ങുന്ന മുഖംമൂടി സംഘമാണ് എത്തിയത് കവര്‍ച്ചയ്‍ക്കെത്തിയത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു
പെപ്പർ സ്പ്രേ അടിച്ച ശേഷമാണ് പണം കവർന്നത്. കാറിൽ വന്നവർ പണം കവർന്ന് വേഗത്തിൽ രക്ഷപ്പെട്ടു. സ്റ്റീൽ വില്പന കേന്ദ്രത്തിലെ സുബിൻ എന്നയാൾക്കാണ് പണം നഷ്ടമായത്. 80 ലക്ഷം രൂപ ക്യാഷ് ആയി കൊടുത്താൽ ഒരു കോടി രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം എന്നായിരുന്നു ഡീൽ. ട്രേഡിങ് പ്രോഫിറ്റ് ഫണ്ട് എന്ന പേരിലായിരുന്നു സംഘമെത്തിയത്. കേരളത്തിൽ ഇങ്ങനെയൊരു തട്ടിപ്പ് ആദ്യമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളം വടുതല സ്വദേശി സജിയാണ് പിടിയിലായിട്ടുള്ളത്.
















Discussion about this post