കൊച്ചി: എറണാകുളത്ത് കഴുത്തിന് മുറിവേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അങ്കമാലി – കറുകുറ്റി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകള്‍ ഡല്‍ന മരിയ സാറയാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. രക്ഷിതാക്കളാണ് പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്.എന്തോ ജീവി കടിച്ചു മുറിവ് പറ്റിയെന്നാണ് ഇവര്‍ ഡോക്ടറോട് പറഞ്ഞത്.
എന്നാൽ കുഞ്ഞിനുണ്ടായത് കത്തിയോ, ബ്ലേഡോ ഉപയോഗിച്ചുകൊണ്ടുള്ള മുറിവാണെന്ന് മനസിലാക്കിയ ഡോക്ടര്‍മാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
















Discussion about this post