കൊച്ചി: പെരുമ്പാവൂരില്‍ ലഹരി കുത്തിവെച്ച ഇതര സംസ്ഥാനക്കാരന്‍ മരിച്ചു. ഹെറോയിന്‍ കുത്തിവെച്ചാണ് യുവാവ് യുവാവ് മരിച്ചത്. ഹെറോയില്‍ കുത്തിവെക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാവിലെയാണ് ഇയാൾ ലഹരി കുത്തിവെക്കുന്നത്. മരിച്ചയാളെ ഇതുരെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവത്തില്‍ അസം സ്വദേശിയായ വസിം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വസിമാണ് യുവാവിന് ലഹരി കുത്തിവെച്ചത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യകുറ്റം ചുമത്തിയാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവാവ് കുഴഞ്ഞു വീണതിന് പിന്നാലെ വസിം ഓടിരക്ഷപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
















Discussion about this post