കോഴിക്കോട് : താമരശേരി ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അക്രമം അപലപീനയമാണെന്നും സംഭവത്തില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാര്‍ മിന്നല്‍ സമരം പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മുഴുവന്‍ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.
താമരശേരി താലൂക്ക് ആശുപത്രിയിലെ മുഴുവന്‍ പ്രവര്‍ത്തനവും നിര്‍ത്തിവച്ചതായും മറ്റിടങ്ങളില്‍ അത്യാഹിത മാത്രമേ പ്രവര്‍ത്തിക്കുയുളളുവെന്നും കെജിഎംഒഎ നേതാക്കള്‍ പറഞ്ഞു.
ജോലിസുരക്ഷ ഉറപ്പാക്കുന്നതില്‍ സംവിധാനം പരാജയപ്പെട്ടെന്നും ഡോക്ടര്‍ വന്ദനദാസ് കൊല്ലപ്പെട്ട സമയത്ത് നല്‍കിയ ഉറപ്പ് പാഴായെന്നും കെജിഎംഒഎ പ്രസ്താവനയില്‍ അറിയിച്ചു.














Discussion about this post