പാലക്കാട്: ഗൃഹനാഥൻ കെഎസ്ആർടിസി ബസ്സിൽ കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് ആണ് സംഭവം. അലനല്ലൂർ കലങ്ങോട്ടിരിയിലെ കോരംങ്കോട്ടിൽ അയ്യപ്പൻ ആണ് മരിച്ചത്.
64 വയസ്സായിരുന്നു. മണ്ണാർക്കാട് എടത്തനാട്ടുകരയിൽ ആണ് സംഭവം. മകളുടെ വീടുപണിയുമായി ബന്ധപ്പെട്ട് എടത്തനാട്ടുകരയിൽ നിന്നും രാവിലെ വീട്ടിലേക്ക് ബസ്സിൽ വരികയായിരുന്നു അയ്യപ്പൻ.
അതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ തന്നെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല














Discussion about this post