ഹരിപ്പാട് : മരം വെട്ടുന്നതിനിടയിൽ ശക്തമായ മിന്നലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളിയും മരിച്ചു. ഇതോടെ മരണം രണ്ടായി. ആലപ്പുഴ ജില്ലയിലെ വീയപുരത്ത് ആണ് സംഭവം.
വെട്ടുവേനി പടിക്കിലേത്ത് വടക്കേതില്‍ മഹേഷ്കുമാര്‍ (40) ആണ് മരിച്ചത്. മിന്നലേറ്റ് മഹേഷ് കുമാറും ഒപ്പമുണ്ടായിരുന്ന തുലാംപറമ്പ് സൗത്ത് ഡാണാപ്പടി വലിയ പറമ്പിൽ പടീറ്റതിൽ ബിനു തമ്പാനും (47) താഴെ വീഴുകയായിരുന്നു .
ശനിയാഴ്ച രാവിലെ 11ന് വീയപുരം കാരിച്ചാൽ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരങ്ങളുടെ കൊമ്പു മുറിക്കുന്നതിനിടയിലാണ് സംഭവം.ഉടൻതന്നെ ഇരുവരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു.
എന്നാൽ ബിനു തമ്പാൻ മരിച്ചു. മരത്തിന്‍റെ മുകളില്‍ നിന്നും മതിലില്‍വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ മഹേഷ് കുമാർ പരുമലയിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്.
പിതാവ്: മോഹനൻ, മാതാവ് : ഇന്ദിര, ഭാര്യ: ഗീതു. മക്കൾ മിഥിലേഷ്, മയൂഖ.
















Discussion about this post