ആലപ്പുഴ: നിയന്ത്രണം വിട്ട ട്രാവലർ താഴ്ചയിലേക്ക് വീണു. ആലപ്പുഴയിൽ ആണ് സംഭവം. അപകടത്തില്‍ നിന്ന് ഡ്രൈവർ പരിക്കുകൾ ഇല്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് വൈകിട്ട് ആറരയ്ക്കാണ് സംഭവം. നീരേറ്റുപുറം കാർ സ്റ്റാൻഡിൽ നിന്ന് ട്രാവലർ പിന്നോട്ട് തിരിക്കുന്നതിനിടെ നിയന്ത്രണം തെറ്റി താഴ്ചയിലെ മുട്ടാർ റോഡിലേക്ക് വീഴുകയായിരുന്നു.
തെറ്റി നീരേറ്റുപുറം മുട്ടാർ റോഡിലേയ്ക്ക് പിൻഭാഗം ഇടിച്ച് വീഴുകയായിരുന്നു. അപകടത്തിൽ താഴെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.













Discussion about this post