തിരുവനന്തപുരം: ഇന്ന് നിയമസഭ സമ്മേളനം. ശബരിമലയിലെ സ്വർണ്ണപ്പാളിവിവാദം ഇന്ന് നിയമസഭയിൽ സർക്കാറിനെതിരെ ഉന്നയിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.
സ്വർണ്ണം കാണാതായതിൽ സിബിഐ അന്വേഷണമാണ് യുഡിഎഫ് ആവശ്യം. അതേസമയം, സർവ്വകലാശാല നിയമഭേദഗതി ബില്ലും ഡിജിറ്റൽ സർവ്വകലാശാല ഭേദഗതി ബില്ലും ഇന്ന് സഭയിലെത്തും.
ചാൻസ്ലറെ ഒഴിവാക്കി ഡിജിറ്റൽ വിസി നിയമനത്തിൽ അഞ്ച് അംഗ സേർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ളതാണ് ബിൽ. രണ്ട് മാസത്തിലൊരിക്കൽ സിൻഡിക്കേറ്റ് യോഗം ചേരണമെന്ന വ്യവസ്ഥയുള്ളതാണ് സർവ്വകലാശാല നിയമഭേദഗതി ബിൽ.
















Discussion about this post