തൃശൂര്‍: നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു. ചാലക്കുടി അതിരപ്പിള്ളിയില്‍ ആണ് നടുക്കുന്ന അപകടം. കാറിനകത്തുണ്ടായിരുന്ന എട്ട് പേര്‍ക്ക് പരിക്കേറ്റു.
മണ്ണുത്തി പൊലീസ് സ്റ്റേഷനിലെ എസ് ഐ ജയേഷ്‌കുമാറും ബന്ധുക്കളും സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. ജയേഷ്‌കുമാര്‍(53) ഭാര്യ അജിതകുമാരി(45), മകള്‍ കാജല്‍(18), മണ്ണത്ത് കൃഷ്ണന്‍കുട്ടി ഭാര്യ കുമാരി(65), കൂര്‍ക്കഞ്ചേരി നെടുമ്പുഴ കോഴിപ്പിള്ളി വീട്ടില്‍ രദു മകള്‍ കൃതിക(8), പുറനാട്ടുകാര മണ്ണത്ത് വീട്ടില്‍ രമേഷ്(43), ഭാര്യ വര്‍ഷ(31) മകള്‍ അലംകൃത(10)എന്നിവരക്കാണ് പരിക്കേറ്റത്.
ഞായര്‍ വൈകീട്ട് 7ഓടെയായിരുന്നു അപകടം. അതേസമയം, ആരുടേയും നില ഗുരുതരമല്ല.
അതിരപ്പിള്ളിക്ക് സമീപം സില്‍വര്‍ സ്റ്റോം വാട്ടര്‍ പാര്‍ക്കിന് മുന്നില്‍ വച്ചായിരുന്നു അപകടം. തൃശൂര്‍ സ്വദേശികളായ സംഘം രണ്ട് കാറുകളിലായാണ് അതിരപ്പിള്ളിയിലെത്തിയത്.
തിരികെ വരുന്ന വഴി മുന്നിലുണ്ടായിരുന്ന മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ഡിവൈഡറില്‍ ഇടിച്ചു. തുടര്‍ന്ന് കാറില്‍ നിന്നും പുക ഉയരുകയും തീപ്പിടിക്കുകയും ചെയ്തു.
ഇതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ കാറിനകത്തുണ്ടായിരുന്നവരെ പുറത്തിറക്കി.
പിന്നാലെ സില്‍വര്‍ സ്റ്റോമില്‍ നിന്നും ഫയര്‍ എക്സ്റ്റിങ്ഷര്‍ കൊണ്ടുവന്നാണ് തീയണച്ചത്.
















Discussion about this post