കൊച്ചി: മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പിറവത്ത് ആണ് സംഭവം. കാണാതായ സുഹൃത്തിനായി തെരച്ചിൽ തുടരുകയാണ്. ചോറ്റാനിക്കര എരുവേലി സ്വദേശി ആല്‍ബിന്‍ ഏലിയാസ് ആണ് മരിച്ചത്.
23 വയസ്സായിരുന്നു. ആൽബിനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ മാനന്തവാടി സ്വദേശി അർജുനെയാണ് കാണാതായത്. അർജുനായി നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണു തിരച്ചില്‍ നടത്തുന്നത്.
ഇന്നു മൂന്നു മണിയോടെയാണു നാടിനെ നടുക്കിയ സംഭവം.പിറവത്തിനടുത്ത് രാമമംഗലം അപ്പാട്ടുകടവില്‍ കുളിക്കാന്‍ എത്തിയതായിരുന്നു ആല്‍ബിനും അര്‍ജുനും മറ്റൊരു സുഹൃത്തായ ഫോര്‍ട്ടു കൊച്ചി സ്വദേശിയും.
ആല്‍ബിനും അര്‍ജുനും കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഒഴുക്കില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.













Discussion about this post