ജയ്പൂര്‍: മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ ചർച്ചിന് നേരെ വീണ്ടും ബജ്‌റംഗ്ദൾ ആക്രമണം. രാജസ്ഥാനിൽ ആണ് സംഭവം. ആക്രമണത്തിൽ മലയാളിയായ പാസ്റ്റർ ബോവാസ് ഡാനിയേലിന് മർദനമേറ്റു.
ജയ്പൂരിലെ പ്രതാപ് നഗറിലെ എജി ചർച്ചിന് നേരെയാണ് ആക്രമണമുണ്ടായത്. പ്രാർത്ഥനക്കെത്തിയ ഗർഭിണിയായ യുവതിയെയടക്കം ബജ്‌റംഗ്ദൾ പ്രവര്‍ത്തകര്‍ ആക്രമിച്ചു.
ഞായറാഴ്ചയാണ് സംഭവം. ഒരുകൂട്ടം ബജ്‌റംഗ്ദൾ പ്രവര്‍ത്തകര്‍ ആരാധനക്കിടയിലേക്ക് കടന്നുവരികയും മതപരിവര്‍ത്തനം ആരോപിച്ച് സ്ത്രീകളെയും കുട്ടികളെയുമടക്കമുള്ളവരെ ആക്രമിച്ചു എന്നാണ് പരാതി.സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
















Discussion about this post