കൊല്ലം: കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. പുനലൂരില്‍ ആണ് സംഭവം.
കലയനാട് ചരുവിള വീട്ടില്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്.
പ്രതി ഐസക് പുനലൂര്‍ പൊലീസില്‍ കീഴടങ്ങി.
കൊലപാതകത്തിന് ശേഷം വിവരം പ്രതി ഫെയ്‌സ്ബുക്കില്‍ പങ്കവയ്ക്കുകയായിരുന്നു. രാവിലെ ആറരയോടെയാണ് വീട്ടില്‍ അതിക്രമിച്ചു കയറിയ ഐസക് ശാലിനിയെ കൊലപ്പെടുത്തിയത്.
കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം. ഇരുവരും ദീര്‍ഘനാളായി വേറിട്ടാണ് താമസിക്കുന്നത്. ശാലിനി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തര്‍ക്കങ്ങളുടെ തുടക്കം.
വീട്ടിൽ നിന്നും നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയത്തെിയതോടെ ഐസക് സ്ഥലത്തുനിന്നുരക്ഷപ്പെട്ടു. പിന്നാലെയാണ് ഫേസ്ബുക്ക് ലൈവിലൂടെ പ്രതി കൊലപാതകവിവരം തുരന്നുപറഞ്ഞത്.
















Discussion about this post