തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സപ്ലൈകോ മൂന്ന് സാധനങ്ങളുടെ വിലകുറച്ച് വിൽക്കും. വെളിച്ചെണ്ണ, തുവരപ്പരിപ്പ്, ചെറുപയര്‍ എന്നിവയുടെ വിലയാണ് കുറയ്ക്കുന്നത്.
സബ്സിഡിയുള്ള ശബരി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപയും സബ്സിഡിയിതര വെളിച്ചെണ്ണയ്ക്ക് 30 രൂപയുമാണ് കുറച്ചത്. 319 രൂപയാണ് പുതിയ വില. സബ്സിഡിയിതര വെളിച്ചെണ്ണയ്ക്ക് 359 രൂപയും.
കേര വെളിച്ചെണ്ണയുടെ വില 429 രൂപയില്‍നിന്ന് 419 ആയി. സബ്സിഡി തുവര പരിപ്പിനും ചെറുപയറിനും കിലോയ്ക്ക് അഞ്ചുരൂപ വീതമാണ് കുറച്ചത്. യഥാക്രമം 88 , 85 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.
അതേസമയം, ഒക്ടോബര്‍ മുതല്‍ എട്ടുകിലോ ശബരി റൈസിന് പുറമെ 20 കിലോവീതം അധിക അരിയും ലഭിക്കും. 25 രൂപ നിരക്കിലാണിത്. പുഴുക്കലരിയോ പച്ചരിയോ കാര്‍ഡ് ഉടമകള്‍ക്ക് തെരഞ്ഞെടുക്കാം.
എല്ലാ കാര്‍ഡുകാര്‍ക്കും ആനുകൂല്യം ലഭിക്കും.















Discussion about this post