ചെന്നൈ: ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു. പതിനാല് കോച്ചുകളില്‍ നിന്ന് പതിനെട്ടായി ഉയര്‍ത്തി.
വന്ദേഭാരതിന് യാത്രക്കാര്‍ക്കിടയിലുള്ള ഡിമാന്റ് കൂടി കണക്കിലെടുത്താണ് റെയില്‍വേയുടെ തീരുമാനം. ഇതോടെ ടിക്കറ്റുകള്‍ ലഭിക്കല്‍ എളുപ്പമാകും. സെപ്റ്റംബര്‍ ഒന്‍പതുമുതല്‍ പുതിയ കോച്ചുകളുമായാണ് വന്ദേഭാരത് സര്‍വീസ് നടത്തുക.
2025 – 26 സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ 31 വരെയുള്ള യാത്രക്കാരുടെ എണ്ണം കണക്കാക്കിയാണ് കോച്ചുകള്‍ അപ്‌ഗ്രേഡ് ചെയ്തത്. നിലവില്‍ ഇന്ത്യന്‍ റെയില്‍വേ 144 വന്ദേ ഭാരത് ട്രെയിനുകളുടെ സര്‍വീസ് നടത്തുന്നുണ്ട്.
















Discussion about this post