കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വിഎസ് സുജിത്തിന് കുന്നംകുളം പൊലിസ് സ്റ്റേഷനില്‍ കള്ളക്കേസ് ചുമത്തിയ സംഭവത്തില്‍ പ്രതികരിച്ച് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.
പ്രതികളെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സണ്ണി ജോസഫ് പറഞ്ഞു. പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചെടിച്ചട്ടി കൊണ്ടു അടിച്ചു പരുക്കേല്‍പ്പിച്ച സംഭവം രക്ഷാപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നുവെന്നും ഇതിനു സമാനമായ സംഭവം തന്നെയാണ് ചൊവ്വന്നൂരിലും നടന്നത് എന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
സുജിത്മത് മദ്യപിച്ചു ബഹളമുണ്ടാക്കിയെന്ന കള്ളക്കേസുണ്ടാക്കി എസ് ഐ നൂഹ്മാന്‍ സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ടുപോയ സുജിത്തിനെ സി.പി.ഒമാരായ ശശിന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ ചേര്‍ന്ന് അതിക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കി അദ്ദേഹത്തിന്റെ ആരോഗ്യ നില തന്നെ തകരാറിലാക്കി എന്നും സുജിത്ത് മദ്യപിക്കുകയോ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് കോടതിക്ക് ബോധ്യമായതിനാലാണ് ജാമ്യം അനുവദിച്ചത് എന്നും സണ്ണി ജോസഫ് പറഞ്ഞു.
















Discussion about this post